പുതിയ കോഴ്സുകളുടെയും സയൻസ് ലാബ് കോംപ്ലക്സ്ന്റെയും ഉത്ഘാടനം :-

 നരിക്കുനി. :-

 മലയോരമേഖലയിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് അഭിമാനകരമായ മുന്നേറ്റം കാഴ്ചവെക്കുന്ന ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരള സർക്കാർ പുതുതായി ബി എസ് സി ബോട്ടണി,എം എ ഇംഗ്ലീഷ് കോഴ്സുകൾ അനുവദിച്ചു.  നിലവിൽ ബൈത്തുൽ ഇസ്സ കോളേജിൽ ഒൻപത് യു ജി കോഴ്സുകളും ,മൂന്ന് പി ജി കോഴ്സുകളും ഉണ്ട്. പുതുതായി അനുവദിച്ചിട്ടുള്ള കോഴ്സുകളുടെയും, സയൻസ് ലാബ് കോംപ്ലക്സ്ന്റെയും ഉദ്ഘാടനം 2021 ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ ഓൺലൈനായി നിർവ്വഹിക്കുന്നു. കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ  കാരാട്ട് റസാഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ. പി ടി എ റഹീം മുഖ്യാതിഥിയാവും. പരിപാടിയോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എൻ അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ജനാബ് മുഹമ്മദ് അഹ്സനി, പ്രൊഫ. സി ടി ഫ്രാൻസിസ്, ഡോ. സി കെ അഹമ്മദ്, പ്രൊഫ. ബഷീർ അഹമ്മദ്, വിപ്ലവദാസ് എ വി എന്നിവർ പങ്കെടുത്തു.