ഗ്യാസിന് വില കൂ​ടി; അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

കൊ​ച്ചി: പാ​ച​ക​വാ​ത​ക​ത്തി​ന് (എ​ൽ​പി​ജി) വീ​ണ്ടും വി​ല കൂ​ടി. എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 50 രൂ​പ വ​ർ​ധി​പ്പി​ച്ചു. പു​തു​ക്കി​യ എ​ൽ​പി​ജി വി​ല ഇ​ന്ന് (15/02/21) അ​ർ​ധ​രാ​ത്രി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് ഡ​ൽ​ഹി​യി​ൽ 769 രൂ​പ​യാ​കും. ഡി​സം​ബ​റി​ന് ശേ​ഷം മൂ​ന്ന് പ്രാ​വ​ശ്യ​മാ​ണ് പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടു​ന്ന​ത്.