*സ്വാശ്രയ മേഖലയിൽ പുത്തനുണർവ്വ് നൽകുവാൻ കേരള സർക്കാരിന് സാധിച്ചു : കെ ടി ജലീൽ* 

നരിക്കുനി:-

 സ്വാശ്രയ മേഖലയിൽ പുത്തനുണർവ്വ് നൽകുവാൻ സർക്കാറിന്റെ സ്വാശ്രയ മേഖലയിലെ ഓർഡിനൻസിലൂടെ സാധിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീൽ. ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ചിട്ടുള്ള ബി എസ് സി ബോട്ടണി എം എ ഇംഗ്ലീഷ് കോഴ്സുകളുടെയും സയൻസ് ലാബ് കോംപ്ലക്സിന്റെ യും ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസരംഗത്ത്  നിരവധി പുതിയ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ഈ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബൈത്തുൽ ഇസ്സ മാനേജർ ജനാബ് മുഹമ്മദ് ഹസനി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തോമസ് കുളത്തൂർ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാഘവൻ അടുക്കത്ത്, കുന്നമംഗലം ബ്ലോക്ക്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിയോലാൽ, ജനാബ് മൊയ്തീൻകുട്ടി ഹാജി, ശ്രീ അബ്ദുറഹ്മാൻ ഹാജി, പ്രൊഫ.എ അബ്ദുൽ അസീസ്, പ്രൊഫസർ സി ടി ഫ്രാൻസിസ്, ഡോക്ടർ സി കെ അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ വിപ്ലവദാസ്, കൗൺസിൽ സെക്രട്ടറി ശ്രീ ഷമീർ കെ, സൂപ്രണ്ട് അഹമ്മദ് കെ കെ, പ്രൊഫസർ ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു.