കോൺവെക്കേഷൻ സംഘടിപ്പിച്ചു :-

നരിക്കുനി

ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2018-20 അധ്യയന വർഷം മാസ്റ്റർ ഓഫ് കോമേഴ്‌സ് ഡിഗ്രി പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷൻ സംഘടിപ്പിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു പരിപാടി ഉത്ഘാടനം ചെയ്തു. മുഹമ്മദ്‌ സ്വാലിഹ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ അദ്യക്ഷ വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. സി ടി ഫ്രാൻസിസ്,ജനാബ്. മുഹമ്മദ്‌ അഹ്സനി, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ വിപ്ലവദാസ്,ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ, ശ്രീ കെ കെ അഹമ്മദ്‌, ഡിപ്പാർട്മെന്റ് സെക്രട്ടറി ശ്രീകല, എന്നിവർ സംസാരിച്ചു.