രാഷ്ട്രീയ പാർട്ടികളുടെ മീറ്റിംഗിൽ ഇലക്ഷൻ കമ്മീഷൻ അറിയിച്ച പ്രധാന കാര്യങ്ങൾ


*1* . *01.01.2003 ന്* മുമ്പ് ജനിച്ചവർക്ക് നിയമസഭാ പട്ടികയിൽ പേര് ചേർക്കാം. ഫിബ്റവരി 15 വരെ ഇതിന് അവസരമുണ്ട്.


 *2.*  *www.nvsp.in* എന്ന പോർട്ടൽ വഴി മാത്രമേ ഇനിമേൽ വോട്ട് ഓൺലൈൻ ചെയ്യാവൂ. *Voter helpline app ഉപയോഗിക്കരുത്.*


*3* *ആറാം* നമ്പർ ഫോമിൽ *പുതിയ വോട്ട്* ചേർക്കുമ്പോൾ വീട്ട് നമ്പറിന്റെ കോളത്തിൽ വീട്ട് പേര് കൂടി കൊടുക്കണം.അത് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ മറക്കരുത്.


 *4* .  സ്റ്റാർ കാണുന്നതും അല്ലാത്തതുമായ എല്ലാ കോളവും പൂരിപ്പിക്കണം.ഒരു കോളവും വിട്ട് കളയരുത്.


 *5* നല്ല ഫോട്ടോ തന്നെ അപ് ലോഡ് ചെയ്യണം. മേൽവിലാസം,പ്രായം എന്നിവ തെളിയിക്കുന്ന രേഖ യഥാവിധി അപ് ലോഡ് ചെയ്യണം. ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ സൈസ് പ്രത്യേകം ശ്രദ്ധിക്കണം.


 *6.* *6A യിൽ* *പ്രവാസി* വോട്ടായി ചേർക്കുമ്പോൾ സാധാരണ പട്ടികയിൽ ഇല്ലാത്തവരെ മാത്രമേ ഓൺലൈൻ ചെയ്യാവു.

ഇത്തരം വോട്ടുകളുടെ റഫറൻസ് നമ്പർ, ബൂത്ത് നമ്പർ ,വോട്ടറുടെ പേര്, വീട്ടിലെ ഫോൺ നമ്പർ എന്നിവ എഴുതി താലൂക്ക് ഇലക്ഷൻ ആഫീസിൽ കൊടുത്ത് പ്രിൻറ് എടുപ്പിക്കണം.ബി എൽ ഒക്ക് റഫറൻസ് നമ്പർ കൊടുക്കുകയും വേണം.


 *7.* ആറ് മാസത്തിലധികമായി *ബൂത്തിന്റെ പരിധിയിൽ താമസമില്ലാത്തവരുടെ വോട്ട്* പട്ടികയിൽ നീക്കം ചെയ്യാൻ *ഫോം 7 ൽ* ഓൺലൈൻ അപേക്ഷ നൽകാം. വോട്ടർ വിദേശത്തായാലും ഇത് ചെയ്യാം.


*8* .വോട്ടർ പട്ടികയുടെ കോപ്പി വിതരണം ചെയ്തിട്ടുണ്ട്. യഥാവിധി പരിശോധിക്കുക.


 വോട്ട് ചേർക്കാനും തള്ളിക്കാനും ഇതാണ് സന്ദർഭം. ഇനിയൊരവസരമുണ്ടാകില്ല.