, '
വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്കിനൊരുങ്ങി :-
വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച (3/ 02/2020) ന് പണിമുടക്കുന്നു. വിദ്യുച്ഛക്തി വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന ഇലക്ട്രിസിറ്റി ഭേദഗതി ബില്‍(2020) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്.
വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരും , നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് (NCCOEEE) നേതൃത്വത്തിലാണ് പണി മുടക്കുന്നത് ,
വൈദ്യുതി മേഖലയിലെ ഉത്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിച്ച് സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടാനുള്ള സാഹചര്യം ഇല്ലാതാകും , ഇതിനെതിരെ ജീവനക്കാർ നടത്തുന്ന പണിമുടക്കിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് സമര സമിതി ആവശ്യപ്പെടുന്നു ,പണിമുടക്കിൻ്റെ മുന്നോടിയായി കെ എസ് ഇ ബി നരിക്കുനി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുമ്പിൽ പ്രകടനവും ,വിശദീകരണ പൊതുയോഗവും നടത്തി ,പി രാമചന്ദ്രൻ ,ശ്രീ മിഷ് ,കിഷോർ ,ഷാനവാസ് ഷാൻ ,വത്സല തുടങ്ങിയവർ നേതൃത്വം നൽകി ,


0 അഭിപ്രായങ്ങള്‍