കണ്ടോത്ത്പാറ: ദേശീയ വായനശാല & ഗ്രന്ഥാലയത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും, പ്രതിഭാ സംഗമവും , സംഘടിപ്പിച്ചു.ചേളന്നൂർ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി 'പ്രാദേശിക വികസനത്തിൽജനകീയാസൂത്രണത്തിൻ്റെ പങ്ക് ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സർജാസ് കുനിയിൽ, കെ.മോഹനൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പി.അബ്ദുൽ ഗഫൂർ ,സി.സി. കൃഷ്ണൻ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
പ്രതിഭാസംഗമത്തിൽ മ്യൂറൽ ചിത്രകാരൻ ഷൈജു കെ.ടി.കവയിത്രി ഗീത.കെ.എ, അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ജസീന ടി.പി, ഇസ്ലാമിക് ഫിനാൻസിൽ എം.എ മൂന്നാം റാങ്ക് നേടിയ ഫാത്തിമ മിന്നു, പി. എസ്.സി.യിലൂടെ വിവിധ വകുപ്പുകളിൽ ജോലി നേടിയ വി.വിശ്വജിത്ത് ,ഉമ്മു ഹബീബ ആർ.കെ, ഷബീറ വി.ടി എന്നിവർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ വായനാ മത്സത്തിൽ ജയിച്ച സി.സുൽഫത്ത് ,ലന നഷ് വ, സംസ്കൃതം സ്കോളർഷിപ്പ് നേടിയ ദേവമിത്ര എന്നിവരെ യോഗത്തിൽ അനുമോദിച്ചു .മെഹന്തി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വായനശാല പ്രസിഡണ്ട് എം. കെ.സന്തോഷ് അധ്യക്ഷം വഹിച്ച യോഗത്തിന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി അബ്ബാസ് അലി സ്വാഗതവും വായനശാലാ സെക്രട്ടറി സി.അഹമ്മദ് ജമാൽ നന്ദിയും പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.സുബൈർ ,പി. കുഞ്ഞോതിൻ കുട്ടി, ടി.കെ.കുഞ്ഞൂട്ടി, കെ.എ.മജീദ്, ഗീത കെ.എ, ജസീന ടി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് ഷൈജു ടി.കെ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
![]() |
| Phone: 8848409897 |



0 അഭിപ്രായങ്ങള്