ഇന്ത്യാ പോസ്റ്റ് പേയ്മൻറ് ബാങ്ക് മഹാ ലോഗിൻഡേയോടനുബന്ധിച്ച് നരിക്കുനി പോസ്റ്റോഫിസിൽ നടന്ന ഐ.പി.പി.ബി.എക്കൗണ്ട് മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം എക്കൗണ്ട് ഓപ്പൺ ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.

നരിക്കുനി: -മൊബൈൽ ബാങ്കിങ് ആപ്പ് മുഖേന 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഇന്ത്യാ പോസ്റ്റ് പേയ്മെൻറ് ബാIങ്ക് കടലാസു രഹിത എക്കൗണ്ടുകൾ തുറക്കുവാൻ തപാൽ വകുപ്പ് ഒരുക്കിയ മഹാ ലോഗിൻഡേ നരിക്കുനി പോസ്റ്റോഫിസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എക്കൗണ്ട് ഓപ്പൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റ് മാസ്റ്റർ രാജി .എ.കെ.അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൽമകുമ്പളത്ത് മുഖ്യാതിഥിയായിരുന്നു. ഏത് ബാങ്കിലുള്ള എക്കൗണ്ടുകളും കൈകാര്യം ചെയ്യാൻ പറ്റുന്ന എ.ഇ.പി.എസ്.സൗകര്യം ഇത് മുഖേന ലഭ്യമാകും.ചടങ്ങിൽ പോസ്റ്റോഫീസ് ജീവനക്കാരായ സുനിൽ കുമാർ കട്ടാടശ്ശേരി, ടി.എൻ.ഗോപാലൻ, സതി .വി. എന്നിവർ സംസാരിച്ചു.