യൂത്ത് വൊളന്റീയര്‍മാര്‍ ആവാന്‍ യുവാക്കള്‍ക്ക് അവസരം


കേന്ദ്ര യുവജന കാര്യ കായിക  മന്ത്രാലയത്തിന്റെ  നാഷണല്‍ യൂത്ത് വൊളന്റീയർ  പദ്ധതിയില്‍, തൊഴില്‍, കലാസാംസ്‌കാരികം, കായികം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ കുടുംബ ക്ഷേമം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ നെഹ്‌റു യുവ കേന്ദ്ര യുവാക്കള്‍ക്ക് അവസരം നല്‍കുന്നു.    ജില്ലയിലെ പന്ത്രണ്ടു ബ്ലോക്കുകളിലായി 24  പേരെയും രണ്ട് പേരെ  ജില്ലാ ഓഫീസിലുമാണ് നിയമിക്കുക. ഒരു വര്‍ഷമാണ്  നിയമന കാലാവധി.   2021  ഏപ്രില്‍ 1 നു 18 - 29  പ്രായപരിധി യിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  എസ്.എസ്.എല്‍.സി. യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, വനിതാ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും എന്‍.എസ്.എസ്,  എന്‍.സി.സി, യൂത്ത് ക്ലബ്ബ്  വോളന്റീയർമാര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന്

ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു.

 റെഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റു തൊഴിലുകളുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  പ്രതിമാസം 5000  രൂപ ഓ ണറേറിയമായി ലഭിക്കും .  താല്‍പ്പര്യമുള്ളവര്‍ക്ക്  www.nyks.nic.in  എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയും  കോഴിക്കോട് സിവില്‍സ്റ്റേഷനിലുള്ള നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടും   ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.     ഫോണ്‍  0495 - 2371891.