ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
08/02/2021
കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐ.യിൽ മെഷിനിസ്റ്റ് ട്രേഡിലും എംപ്ലോയബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിലും ഓരോ ഒഴിവുണ്ട്. ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. ഐ.ടി.ഐ.യിൽ നടക്കും.
ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഐ.ടി.ഐ.യിൽ പ്രിൻസിപ്പൽമുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ നമ്പർ: 0495-2377016.
ട്രാൻസ്ജെൻഡർ സെല്ലിലേക്ക് നിയമനം
കോഴിക്കോട്: സാമൂഹികനീതിവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെൽ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് ഓഫീസർ: ഒഴിവുകളുടെ എണ്ണം: 1. യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ബിരുദാനന്തര ബിരുദം അഭിലഷണീയം). പ്രായപരിധി: 01.01.21-ൽ 25 വയസ്സ് പൂർത്തീകരിക്കേണ്ടതും 45 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്.
പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവുകളുടെ എണ്ണം: 2. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായപരിധി: 01.01.21-ൽ 20 വയസ്സ് പൂർത്തീകരിക്കേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്.
ഓഫീസ് അറ്റൻഡന്റ്: ഒഴിവുകളുടെ എണ്ണം: 1. യോഗ്യത: പത്താംതരം. പ്രായപരിധി: 01.01.21-ൽ 20 വയസ്സ് പൂർത്തീകരിക്കേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്.
ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ ബയോേഡറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സാമൂഹികനീതി ഡയറക്ടർ, സാമൂഹികനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.


0 അഭിപ്രായങ്ങള്‍