ഭൂമി കയ്യേറ്റത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി:-
മടവൂർ. _പൈമ്പാലശ്ശേരി- കൂട്ടും പുറത്ത് താഴം തോട് പുറമ്പോക്ക് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി കൈക്കൊള്ളാത്തത്തിൽ പ്രതിഷേധിച്ചു മടവൂർ പഞ്ചായത്ത് ഭരണസമതി യോഗത്തിൽ നിന്നും സിപിഎം അംഗങ്ങൾ ഇറങ്ങിപ്പോയി. ഭൂമി കൈയ്യേറ്റം സംബന്ധിച്ച പരാതിയും ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ റിപ്പോർട്ടും, അജണ്ടയിൽ ഉൾപ്പെടുത്തി യോഗം ചർച്ച ചെയ്തു. എന്നാൽ പുറമ്പോക്ക് ഭൂമി സംരക്ഷണത്തിനുള്ള തീരുമാനം കൈക്കൊള്ളാൻ പഞ്ചായത്ത് പ്രസിഡന്റ് അനുവദിച്ചില്ല. തീരുമാനം മാറ്റിവെക്കാനാണു അദ്ദേഹം ആവശ്യപ്പെട്ടത്, ഇതിനോട് സെക്രട്ടറിയും സിപിഎം അംഗങ്ങളും, വിയോജനകുറിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ കാലത്ത് പ്രോജക്ട് വെച്ച് വലിയ തുക ചെലവഴിച്ചാണ് സർവ്വേ ഡിപ്പാർട്മെന്റ് പുറമ്പോക്ക് ഭൂമി അളന്നു തീട്ടപ്പെടുത്തി സർവ്വേക്കല്ല് നാട്ടിയത്. ഈ കല്ലുകൾ എടുത്ത്മാറ്റിയാണ് സ്വകാര്യ വ്യക്തി ഇരുപത്തഞ്ചു സെന്റ് വരുന്ന തോട് പുറമ്പോക്ക് മണ്ണിട്ട് നികത്തി കയ്യേറ്റം നടത്തിയത്. വ്യക്തമായ തെളിവുകളും അന്ന്വേഷണ റിപ്പോർട്ടും ഉണ്ടായിട്ടും നടപടി കൈക്കൊള്ളാനുള്ള തീരുമാനം എടുക്കാത്തത്തിൽ പ്രതിഷേധിച്ചു യോഗത്തിൽ നിന്നും സിപിഎം അംഗങ്ങൾ ഇറങ്ങിപ്പോയി.


0 അഭിപ്രായങ്ങള്‍