സർക്കാറിൻ്റെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് തടസ്സം ., ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷന് നിയന്ത്രണത്തില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സര്‍ക്കാറിന് പുതിയ തീരുമാനങ്ങളെടുക്കാനും പ്രഖ്യാപനം നടത്താനും തടസ്സം ,, പെരുമാറ്റച്ചട്ടത്തില്‍ അനുവദനീയ കാര്യങ്ങള്‍ മാത്രമേ ഇനി ചെയ്യാനാകൂ. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളെല്ലാം തെരഞ്ഞെടുപ്പ് കമീഷെന്റ പരിശോധനക്ക് വിധേയമാകും.
തെരഞ്ഞെടുപ്പ് കമീഷെന്റ നിയന്ത്രണത്തിലാകും എല്ലാം. മന്ത്രിസഭ ചേര്‍ന്നാലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാകില്ല. ഉദ്ഘാടന ചടങ്ങുകള്‍ക്കും വിലക്കുണ്ട്്. പ്രഖ്യാപിച്ച ഉദ്ഘാടനങ്ങളെല്ലാം ഏറെക്കുറെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ഒരുമാസമായി ഉദ്ഘാടനങ്ങളുടെ പെരുമഴയായിരുന്നു. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളില്‍ ജനങ്ങൾക്ക് ഉപകാരമായ നൂറുകണക്കിന് തീരുമാനങ്ങളാണുണ്ടായത്.
ഇതിെന്റ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ സെക്രേട്ടറിയറ്റ്. എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ ഒാഫിസുകളിലും പ്രധാന തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു.
അതേസമയം ഏപ്രില്‍ ആറിന് വോെട്ടടുപ്പ് പ്രഖ്യാപിച്ചത് പൊതുവേ എല്ലാവരും സ്വാഗതം ചെയ്യുന്നു. വിഷുവിന് മുമ്ബ് വോെട്ടടുപ്പ് വേണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും കമീഷനോട് ആവശ്യപ്പെട്ടിരുന്നു. മേയില്‍ നടത്തണമെന്നാണ് ബി.ജെ.പി നിര്‍ദേശംെവച്ചത്. 2016ല്‍ മേയ് 16നായിരുന്നു വോെട്ടടുപ്പ് നടന്നത്. മേയ് 19ന് ഫലം വന്നു.



0 അഭിപ്രായങ്ങള്‍