മെഹന്തി പരിശീലനം ഉദ്ഘാടനം :-

നരിക്കുനി: -

കണ്ടോത്ത് പാറ ദേശീയ വായനശാല &ഗ്രന്ഥാലയം വനിതാ വേദി സംഘടിപ്പിക്കുന്ന ആറു ദിവസത്തെ മെഹന്തി പരിശീലനം കാക്കൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ .പി.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് എം.കെ.സന്തോഷ് അധ്യക്ഷനായിരുന്നു , യോഗത്തിൽ വനിത വേദി കൺവീനർ സബിത സ്വാഗതവും, വായനശാലാ സെക്രട്ടറി സി.അഹമ്മദ് ജമാൽ നന്ദിയും പറഞ്ഞു ,മുൻ വാർഡ് മെമ്പർ പി.കെ.ജിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി അബ്ബാസ് അലി, ലൈബ്രേറി യൻ മാരായ ബീന, ലിജിന,വനിതാവേദി അംഗം റഷീദ, എ.ഡി.എസ് ചെയർ പേഴ്സൺ ഷറീനഎന്നിവർ സംസാരിച്ചു.

        ഏഷ്യൻ ഹെന്ന കോൺടസ്റ്റ് പങ്കാളി സഫ്ന റജ്നാസ് പരിശീലനത്തിന് നേതൃത്വം നല്കി.