'ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​താ​യി പോ​ലീ​സ്


*കോ​ഴി​ക്കോ​ട്:*

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​താ​യി പോ​ലീ​സ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന​താ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. 

പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ല്‍ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന ക​ത്തു​ക​ള്‍ വ​ഴി​യോ ഫോ​ണ്‍​കാ​ളു​ക​ള്‍ വ​ഴി​യോ വ​ന്‍​തു​ക​യോ മ​റ്റു സ​മ്മാ​ന​ങ്ങ​ളോ ല​ഭി​ച്ചു​വെ​ന്ന് അ​റി​യി​ക്കു​ക​യാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. സ​മ്മാ​നം കൈ​പ്പ​റ്റു​ന്ന​തി​ന് സ​ര്‍​വീ​സ് ചാ​ര്‍​ജാ​യോ ടാ​ക്സാ​യോ തു​ക ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പെ​ടു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ തു​ക ന​ല്‍​കു​ന്ന പ​ക്ഷം പ​ണം ന​ഷ്ട​പ്പെ​ടും.​ആ​ധാ​ര്‍​കാ​ര്‍​ഡ്, പാ​ന്‍​കാ​ര്‍​ഡ് ന​മ്പ​റു​ക​ള്‍ ഒ​രി​ക്ക​ലും ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ന​ല്‍​ക​രു​ത്.

ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ എ​ത്ര​യും​വേ​ഗം സൈ​ബ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ക്കുന്നു ,