അക്ഷര വാർത്തകൾ
🔳കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഏറെ ഗുണം ചെയ്യുമെന്ന് സര്‍വ്വേ ഫലത്തില്‍ പറയുന്നു.
🔳തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നല്ല ആളുകളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും കാര്യമില്ല, ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചാല്‍ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
➖➖➖➖➖➖➖➖
🔳മന്നം സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമര്‍ശിച്ച് എന്‍എസ് എസ്. ഭരണകര്‍ത്താക്കള്‍ അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോള്‍ അവഗണിക്കുകയും ചെയ്യുകയാണെന്നും ഇതിന് ഉദാഹരണമാണ് ദേശാഭിമാനിയില്‍ വന്ന ലേഖനമെന്നും ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ നിന്നും മന്നത്തെ ഒഴിവാക്കി. ഇത് അധാര്‍മ്മികമാണ്. ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എന്‍എസ്എസ് തിരിച്ചറിയുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
🔳മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയുമായി യോജിക്കാന്‍ തയാറാകുമോയെന്ന് ലീഗിനോട് ചോദിക്കണം. മുസ്ലിം ലീഗ് നയം മാറ്റി വന്നാല്‍ എന്‍ഡിഎയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വിഷയത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
🔳ലീഗ് സഹകരണ വിഷയത്തില്‍ ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
🔳മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
🔳പിജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയിലായി. ജോസഫിന് പകരം മറ്റ് നേതാക്കളാണിപ്പോള്‍ യുഡിഎഫ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
🔳ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വഴിതടയല്‍ പോലുള്ള ചെറിയ കേസുകളാണ് പിന്‍വലിച്ചത്. ഗുരുതരമായ കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നും കാനം പത്തനംതിട്ടയില്‍ പറഞ്ഞു.
🔳തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള കേന്ദ്രസേന കേരളത്തിലെത്തി. പത്ത് കമ്പനി ബിഎസ്എഫ് ജവാന്‍മാരാണ് വിവിധ ജില്ലകളിലേക്ക് എത്തിയത്. കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായുള്ള ബിഎസ്എഫ് ജവാന്‍മാരുടെ അഞ്ച് കമ്പനി ഇന്നലെ ഉച്ചയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.
🔳കളമശ്ശേരിയില്‍ വികെ ഇബ്രാഹിം കുഞ്ഞ് വേണ്ടെന്ന സൂചനയുമായി ലീഗ് ജില്ലാ നേതൃത്വം. പാലാരിവട്ടം വീണ്ടും ചര്‍ച്ചയാകുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി നീര്‍ത്താനുള്ള നീക്കം. കളമശ്ശേരിയില്‍ വിജയിക്കാന്‍ വിവാദങ്ങളില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്നും ക്ലീന്‍ ഇമേജുള്ളവര്‍ പാര്‍ട്ടിയില്‍ ധാരാളമുണ്ടെന്നും ജില്ലാ പ്രസിഡന്റ് എംഎ മജീദ്
🔳കേരളത്തില്‍ ഇന്നലെ 73,710 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71.
🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകള്‍.
🔳പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ വിപുലമായ അധികാരങ്ങളോടെ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിലവില്‍വരും. സംസ്ഥാന, ജില്ല, പഞ്ചായത്ത് തലത്തിലാണിത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ എവിടെയും നോട്ടീസ്‌പോലും നല്‍കാതെ പരിശോധന നടത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണര്‍ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണിത് നിലവില്‍വരുക.
🔳ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
🔳പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാരാമണ്‍ തോട്ടപ്പുഴശ്ശേരി പ്രശാന്തില്‍ എന്‍.കെ.സുകുമാരന്‍ നായര്‍ (79) അന്തരിച്ചു. പമ്പയുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
🔳കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേരത്തെ എതിര്‍പ്പുയര്‍ത്തിയ മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കപില്‍ സിബല്‍ ആരോപിച്ചു.ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭ സീറ്റ് നല്‍കേണ്ടതായിരുന്നുവെന്നും സിബല്‍ അഭിപ്രായപ്പെട്ടു. ജനാല ചാടി വന്നവരല്ല താനുള്‍പ്പെടെയുള്ള നേതാക്കളെന്നും താന്‍ കോണ്‍ഗ്രസുകാരനാണോ എന്ന് മറ്റുള്ളവര്‍ നിശ്ചയിക്കേണ്ടെന്നും ആനന്ദ് ശര്‍മ്മ തുറന്നടിച്ചു. ജമ്മുവിലെ പരിപാടിയിലായിരുന്നു നേതാക്കളുടെ പരമാര്‍ശം.
🔳മധ്യപ്രദേശില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. ഇത് സംബന്ധിച്ച് നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചു. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ.
🔳ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളിന് മകളെ മാത്രം മതിയെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യവും അദ്ദേഹം ട്വീറ്റ് ചെയ്തു. ബംഗാളിലെ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യത്തിനുള്ള പ്രധാന പോരാട്ടമായിരിക്കുമെന്നും കൃത്യമായ സന്ദേശം നല്‍കാന്‍ ബംഗാളിലെ ജനത തയ്യാറായെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. പ്രശാന്ത് കിഷോറിന്റെ ഐ പാക് കമ്പനിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
🔳ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി വീണ്ടും മുകേഷ് അംബാനി. ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് ബില്ല്യണേഴ്‌സ് സൂചിക പ്രകാരമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ധനികരില്‍ ഒന്നാമതെത്തിയത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയിലെ വ്യവസായി ഷോങ് ഷാന്‍ഷനിനെ പിന്തള്ളിയാണ് അംബാനി ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 16,803 പേര്‍ക്ക്. മരണം 112. ഇതോടെ ആകെ മരണം 1,57,087 ആയി. ഇതുവരെ 1,10,96,440 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.61 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,623 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 243 പേര്‍ക്കും തമിഴ്‌നാട്ടില്‍ 486 പേര്‍ക്കും കര്‍ണാടകയില്‍ 523 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 118 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 3,71,831 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 58,954 പേര്‍ക്കും ബ്രസീലില്‍ 59,438 പേര്‍ക്കും ഫ്രാന്‍സില്‍ 23,996 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,625 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1428 പേരും ബ്രസീലില്‍ 1,233പേരും മെക്സിക്കോയില്‍ 782 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 25.36 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ തടവുകാര്‍ കൂട്ടത്തോടെ ജയില്‍ചാടി. ക്രോയിക്‌സ് ഡെസ് ബുക്കേസ് ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 400-ലധികം തടവുകാര്‍ ജയില്‍ചാടിയത്. കലാപത്തിലും മറ്റും ജയില്‍ ഉദ്യോഗസ്ഥനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. തടവുചാടിയ ചില കുറ്റവാളികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയും ചിലരെ പിടികൂടുകയും ചെയ്തു.
🔳ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടം കുന്നുകയറുന്നു. വായ്പ ഇനത്തില്‍ ഇന്ത്യക്ക് മാത്രം 21,600 കോടി ഡോളറാണ് നല്‍കാനുള്ളത്. അമേരിക്കയുടെ കടം 29 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് റിപ്പബ്ലിക്കന്‍ വെര്‍ജീനിയ സെനറ്റര്‍ അലെക്‌സ് മൂണിയാണ് വെളിപ്പെടുത്തി. 2020ല്‍ അമേരിക്കയുടെ ദേശീയ കടം 23.4 ട്രില്ല്യണായിരുന്നു. ഓരോ പൗരനും 72,309 ഡോളറായിരുന്നു കടം. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് ദേശീയ കടം 29 ട്രില്ല്യണായി ഉയര്‍ന്നു. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ വായ്പ വാങ്ങിയിരിക്കുന്നത്.
🔳ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി. വെള്ളിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായി ഹിമ ചുമതലയേറ്റത്. ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതായാണ് പുതിയ ഉത്തരവാദിത്തത്തേക്കുറിച്ച് ഹിമ ദാസ് പ്രതികരിച്ചത്.
🔳ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുമ്പോള്‍ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒരുക്കുന്നത് ബാറ്റിംഗ് വിക്കറ്റെന്ന് സൂചന. പരമ്പരയില്‍ 2-1ന് ലീഡ് ചെയ്യുന്ന ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ സമനില പിടിച്ചാലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനാവും. ഈ സാഹചര്യത്തില്‍ അവസാന ടെസ്റ്റിനായി സ്പിന്‍ പിച്ച് ഒരുക്കേണ്ടെന്നാണ് ബിസിസിഐയുടെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍.
🔳ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണിത്. ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാവുന്നത്.
🔳ഐ.എസ്.എല്ലില്‍ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഒഡിഷ എഫ്.സി. 11 ഗോളുകള്‍ പിറന്ന് റെക്കോഡിട്ട മത്സരത്തില്‍ അഞ്ചിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. ഈ സീസണിലെ ഇരു ടീമുകളുടെയും അവസാന മത്സരമായിരുന്നു ഇത്.
🔳ഇന്ത്യയിലെ 2ജി ഫീച്ചര്‍ ഫോണ്‍ വരിക്കാരെ ജിയോ ഫോണിന്റെ അതിവേഗ കണക്റ്റിവിറ്റി സേവനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി പുതിയ ഓഫര്‍ അവതരിപ്പിച്ച് റിലയന്‍സ്. ഇതിനായി '2ജി മുക്ത് ഭാരത്' എന്ന പ്രസ്ഥാനത്തിന് തുടക്കമിടുകയാണ്. ഈ ഓഫര്‍ മാര്‍ച്ച് 1 മുതല്‍ റിലയന്‍സ് റീട്ടെയില്‍, ജിയോ റീട്ടെയിലും ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് ജിയോ ഫോണ്‍ ഡിവൈസും 24 മാസത്തെ പരിധിയില്ലാത്ത സേവനത്തിനും 1999 രൂപ, ജിയോ ഫോണ്‍ ഡിവൈസും 12 മാസത്തെ പരിധിയില്ലാത്ത സേവനത്തിനും 1499 രൂപ, നിലവിലുള്ള ജിയോ ഫോണ്‍ ഉപയോക്താക്കള്‍: 12 മാസത്തെ പരിധിയില്ലാത്ത സേവനത്തിനു 749 രൂപ.
🔳ചൈനീസ് ടെക് ഭീമന്‍ വാവ്വെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. ഈ വര്‍ഷം തന്നെ ഇ-കാര്‍ മോഡലുകള്‍ വാവ്വെ അവതരിപ്പിച്ചേക്കും. തങ്ങളുടെ ഇലക്ട്രിക്ക് കാര്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ എത്തിയേക്കുമെന്നാണ് അറിയുന്നത്. വാവ്വെയുടെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണത്തിന് ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സിന്റെ പ്ലാന്റുകള്‍ ഉപയോഗിക്കാനായിരിക്കും ഈ ധാരണ.
🔳ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ ക്രൈം നമ്പര്‍.59/2019' ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അനു സിത്താര ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. പീതാംബരന്‍ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ആയാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. ഷാന്‍ തുളസീധരനും ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
🔳ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ചിത്രം റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ ആദ്യ വാരം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്.
🔳2020 ഏപ്രിലില്‍ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതിന് മുന്നോടിയായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ നിഞ്ച 300 ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ നിഞ്ച 300 സൂപ്പര്‍ സ്പോര്‍ട്‌സ് ബൈക്കിന്റെ ബിഎസ്6 പതിപ്പിനെ അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കവസാക്കി. മാര്‍ച്ച് ആദ്യവാരം വിലപ്രഖ്യാപനം ഉള്‍പ്പെടെ നടന്നേക്കും.
🔳പതിവു നായികാസങ്കല്പ്പത്തില്‍നിന്നു വ്യത്യസ്തയാണ് തമ്പി ആന്റണിയുടെ ഈ നോവലിലെ മുഖ്യകഥാപാത്രമായ ജെസ്സീല എന്ന പെണ്‍കുട്ടി. കാലുകള്‍ക്കുള്ള സ്വാധീനക്കുറവിനെ മനശ്ശക്തികൊണ്ട് തോല്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു, ഈ പെണ്‍കുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവള്‍ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിര്‍ന്ന ഒരെഴുത്തുകാരനോടാണ്. 'ജെസ്സീലാബാനുവിന്റെ കുറിപ്പുകള്‍'. മാതൃഭൂമി. വില 136 രൂപ.
🔳നമ്മുടെ പ്രതിരോധ സംവിധാനത്തിന് കോട്ടം തട്ടിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഉയര്‍ന്ന ഫ്രക്‌റ്റോസ് ഷുഗര്‍ അടങ്ങിയ ഭക്ഷണം സ്ഥിരമാക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ശേഷി നശിപ്പിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. മധുര പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, മധുര പലഹാരം എന്നിവയെല്ലാം ഉയര്‍ന്ന ഫ്രക്‌റ്റോസ്ഉള്ള ഭക്ഷണ വിഭവങ്ങളാണ്. ഭക്ഷ്യ ഉത്പാദനത്തിനും ഫ്രക്‌റ്റോസ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവയുമായും ഉയര്‍ന്ന ഫ്രക്‌റ്റോസ് ഷുഗര്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ സംവിധാനത്തിന് തകരാറുണ്ടാക്കാന്‍ ഫ്രക്‌റ്റോസിന് സാധിക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യുകെയിലെ സ്വാന്‍സിയ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ഭക്ഷണക്രമത്തിന്റെ വിവിധ ഘടകങ്ങളെ സംബന്ധിച്ച ഗവേഷണം പ്രതിരോധ സംവിധാനത്തിന്റെ താളംതെറ്റലിലേക്കും വിവിധ രോഗങ്ങളിലേക്കും നയിക്കുന്ന ഭക്ഷണവിഭവങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയാന്‍ സഹായിക്കും.


0 അഭിപ്രായങ്ങള്‍