നരിക്കുനി ഗ്രാമപഞ്ചായത്ത് - ഹരിതകേരളം മിഷൻ ജനകീയ പങ്കാളിത്തത്തോടെ മുച്ചിലാടി -കൽക്കുടുമ്പ് തോട് ശുചീകരണം, - 2021 മാർച്ച് 14, ഞായറാഴ്ച :- ,
നരിക്കുനി: - നാട്ടിലെ നീർച്ചാലുകൾ, തോടുകൾ, വലുതും ചെറുതുമായ പുഴകൾ, ഇവയാണ് നമ്മുടെ നാടിനെ ഇത്രയും പച്ചപ്പ് നിറഞ്ഞതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. എന്നാൽ ഇന്ന് അവ പലതും മരിച്ചു കഴിഞ്ഞു, ശേഷിക്കുന്നവ ഗുരുതരമായ മലിനീകരണം, കൈയ്യേറ്റം, അടിഞ്ഞു കൂടിയ ചെളിയും, കാടും നിറഞ്ഞ്, ഒഴുക്ക് നിലച്ച നിലയിലാണ്. പ്രധാനപ്പെട്ട വലിയ തോടുകളും ,പുഴകളും മാലിന്യ മുക്തമാകുന്നതിന്, അവയിൽ വെള്ളം ഒഴുകുന്നതിന് നമ്മുടെ തോടുകളും, ചെറുനീർച്ചാലുകളും വീണ്ടെടുക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഇതിനായി കേരള സർക്കാർ ഹരിതകേരളം മിഷൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള നീർച്ചാൽ വീണ്ടെടുക്കൽ ക്യാമ്പയിനാണ് "ഇനി ഞാൻ ഒഴുകട്ടെ". "വീണ്ടെടുക്കാം ജലശൃംഖലകൾ" എന്നത്,
നരിക്കുനി പഞ്ചായത്ത് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത് മുച്ചിലാടി -കൽക്കുടുമ്പ് തോടാണ്. പഞ്ചായത്തിൻ്റെ 6, 7, 9, 10 വാർഡ് പ്രദേശങ്ങളിലൂടെ ഒഴുകി കാക്കൂർ പഞ്ചായത്തിൽ എത്തുന്ന ഈ തോട് വളരെ ശോചനീയാവസ്ഥയിലാണ് എന്ന് പറയാതെ വയ്യ.
ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സംഘടനകൾ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ക്ലബുകൾ, വ്യാപാര സംഘടനകൾ എന്നിവർ പങ്കെടുക്കുകയും ,ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിൽ ഈ തോട് വീണ്ടെടുക്കുന്നതിന്
തോടിനെ നാല് ഭാഗങ്ങളായി തിരിച്ച്, ആവശ്യമായ സംഘാടക മുന്നൊരുക്കങ്ങൾ നടത്തി മാർച്ച് 14 ഞായറാഴ്ച രാവിലെ 7 മുതൽ ഈ പ്രവർത്തി പരമാവധി ജനകീയ പങ്കാളിത്തത്തോടെ ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്, ഈ തോട് മരിക്കാൻ വിട്ടു കൊടുക്കരുത്.
ഗ്രാമ പഞ്ചായത്തിലെ മറ്റ് തോടുകളും 'നീർ ചാലുകളും നമുക്ക് വീണ്ടെടുക്കണം അതിനുള്ള തുടക്കമാണ് ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്നത്
.ജനങ്ങളുടെ എല്ലാ രീതിയിലുള്ള പങ്കാളിത്തവും ഈ നാടിനെ സ്നേഹിക്കുന്ന, തോടിനെ സ്നേഹിക്കുന്ന എല്ലാവരും, ദൂരെ പ്രവാസികളായവർ പോലും ഇതിൽ മനസ്സുകൊണ്ട് പങ്കാളികളാകണം. പഞ്ചായത്ത് എല്ലാ നേതൃത്വവും വഹിക്കും,
ജനപ്രതിനിധികൾ,തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, വിവിധ പാർട്ടി കളുടെ യുവസംഘടനകൾ, വിവിധ സംഘങ്ങൾ, മറ്റ്സന്നദ്ധ സംഘടനകൾ, മതസംഘടനകൾ എല്ലാം ഇതിന്റെ ഭാഗമാകണം.
അതുപോലെ പ്രധാനമാണ് വീണ്ടെടുക്കുന്ന തോട് മലിനമാക്കാതെ സംരക്ഷിക്കുക എന്നത്. വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മലിനജലം ഇതിലേക്ക് ഒഴുക്കരുത്, തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.
തെളിനീരൊഴുകുന്ന ഒരു തോടായി ഇതിനെ വീണ്ടെടുക്കുന്നതിനുള്ള ജനകീയ ദൗത്യത്തിൽ നമുക്ക് പങ്കാളികളാകാം.



0 അഭിപ്രായങ്ങള്