ചുരത്തിലെ ഗതാഗത നിയന്ത്രണം മാർച്ച് 31 വരെ നീട്ടി :-
ലക്കിടി: വയനാട് ചുരം സംരക്ഷണ ഭിത്തിയുടെയും, റോഡിന്റെയും നവീകരണത്തെ തുടർന്ന് മാർച്ച് 5 മുതൽ 15 വരെ 15 ടണ്ണിൽ കൂടുതലുള്ള ചരക്കു വാഹനങ്ങളുടെയും, സ്കാനിയ ഉൾപ്പെടെയുള്ള ബസ്സുകളുടെയും ഗതാഗതം അടിവാരം മുതൽ ലക്കിടി വരെ പൂർണമായും നിരോധിച്ചു കൊണ്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു. മേല്പറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രവർത്തി പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്നാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഇത് പ്രകാരം 15 ടണ്ണിൽ കൂടുതലുള്ള എല്ലാതരം ചരക്കു വാഹനങ്ങളുടെയും, സ്കാനിയ ബസ്സുകളുടെയും ഗതാഗതം അടിവാരം മുതൽ ലക്കിടി വരെ മാർച്ച് 31 വരെ പൂർണമായും നിരോധിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടർ ആണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഗതാഗത നിരോധന ഉത്തരവ് പൂർണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തേണ്ടതും, നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കോഴിക്കോട് ആർ ടി ഓ യുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


0 അഭിപ്രായങ്ങള്‍