പന്നൂരിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റർ മരിച്ചു.  

നരിക്കുനി: -മടവൂർ രാംപൊയിൽ എരേച്ചിരുകണ്ടിയിൽ ഇ കെ പ്രേംദാസ് (53) ആണ് പെയിൻ്റിംഗ്  ജോലിക്കിടെ വീണ് മരിച്ചത്. തിങ്കളാഴ്ച  രാവിലെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മാലിനി. മക്കൾ: അഥീനാ, അഥിഥി.