നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ  പ്രിൻസിപ്പാളും ,പ്രധാന അദ്ധ്യാപികയും അടക്കം 5 പേർ പടിയിറങ്ങുന്നു:-

നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ വിശ്വനാഥൻ - പറമ്പിൽ ,ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപിക രുഗ്മിണി പുത്തലത്ത് , അദ്ധ്യാപകരായ കെ വി കൃഷ്ണപ്രിയ ,പി.കെ ജയരാജൻ ,കെ അബ്ദുറഹിമാൻ തുടങ്ങിയ അഞ്ച് അദ്ധ്യാപകർ വിരമിക്കുന്നു ,വിരമിക്കുന്ന അദ്ധ്യാപകർക്ക് സ്ക്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി ,യോഗം ഗവ: ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളും ,സൈക്കോളജിസ്റ്റുമായ സി എൻ ബാലകൃഷ്ണൻ നമ്പ്യാർ ഉൽഘാടനം ചെയ്തു ,' പി ടി എ പ്രസിഡണ്ട് പുൽപറമ്പിൽ അബ്ദുൾ ബഷീർ അദ്ധ്യക്ഷനായിരുന്നു ,പ്രിയംവദ ,മുഹമ്മദ് അഷറഫ് ,പി എം ഷംസുദീൻ ,ഷംസാദ് ,, മുസ്തഫ അബ്ദുൾ റഷീദ് ,വിജിത്ത് ,ബാലഗോപാലൻ കെ ,സിന്ധു ഇ എസ് ,മിനി ,അഷറഫ് ,ടി എ ആലിക്കോയ ,തുടങ്ങിയവർ സംസാരിച്ചു ,വിരമിക്കുന്ന പ്രിൻസിപ്പാൾ വിശ്വനാഥന് ബാലകൃഷ്ണൻ നമ്പ്യാരും ,പ്രധാന അദ്ധ്യാപിക രുഗ്മിണിക്ക് പി ടി എ പ്രസിഡണ്ട് അബ്ദുൾ ബഷീറും ,അദ്ധ്യാപകരായ ജയരാജന് എസ് എം സി ചെയർമാൻ പി എം ഷംസുദ്ദീനും ,കൃഷ്ണപ്രിയക്ക് വൈസ് പ്രസിഡണ്ട് കെ കെ അഷറഫും ,അബ്ദുറഹിമാന് മദർ ചെയർപേഴ്സൺ മിനിയും ഉപഹാര സമർപ്പണം നടത്തി ,