പ്രവാസി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.


നരിക്കുനി: - പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളിയുടെ പ്രവാസംവിവിധ രാജ്യങ്ങൾ കടന്ന് ഇന്ന്  ഗൾഫ് നാടുകളിൽ എത്തി നിൽക്കുന്നു.  സാമൂഹിക, സാംസ്ക്കാരിക, സാന്ത്വന, ആതുര സേവന മേഖകളിൽ വ്യത്യസ്ഥ ചിന്തകളെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുകയാണ് കാരുകുളങ്ങരയിലെ പുതിയ കൂട്ടായ്മ. പ്രദേശത്തെ പ്രവാസി- പൂർവ്വ പ്രവാസി കൂട്ടായ്മയായ 'കാരുകുളങ്ങര പ്രവാസി അസോസിയേഷൻ' (കെ.എ.പി.എ) ഉദ്ഘാടനം കെടുവള്ളി നിയോജക മണ്ഡലം എം.എൽ.എ കാരാട്ട് റസാഖ് നിർവ്വഹിച്ചു. നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യകാരൻ കാനേഷ് പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസം നടത്തി വിശ്രമ ജീവിത നയിക്കുന്ന ഇരുപതോളം പൂർവ്വ പ്രവാസികളെ ജന പ്രതിനിധികൾ ആദരിച്ചു. അവശത അനുഭവിക്കുന്നവർക്ക് അത്താണി,പ്രവാസികളുടെ പുനരധിവാസം, വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, കായിക പ്രതിഭകൾക്ക് പ്രോത്സാഹനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് സംഘടന ഊന്നൽ നല്കുന്നതായി നയരേഖ വ്യക്തമാക്കുന്നു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി. രാജേഷ് വാർഡ് മെമ്പർമാരായ കെ.കെ.ലതിക, ചന്ദ്രൻ , ടി.രാജു , നെരോത്ത് മൊയ്തി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ

 ഒ.പി. അബ്ദുൽ മജീദ്‌ ,കെ.ഒ അഷ്‌റഫ് ,ഷംനാസ് .കെ.സി സംസാരിച്ചു.