ശത വാർഷികാഘോഷ വിളംബരവും യാത്രയയപ്പും സംഘടിപ്പിച്ചു 


എരവന്നൂർ 

പൊലിമ 2021 എന്നപേരിൽ എരവന്നൂർ എ .എൽ പി & യു പി സ്കൂളിൽനടത്തപ്പെടുന്ന ശതാബ്ദി ആഘോഷത്തിൻ്റെ ഔപചാരിക ഉദ്ഘാടനവും സുദീർഘമായ സേവനത്തിനുശേഷം  

സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് എ കെ സ്നേഹലത ടീച്ചർ, ഓഫീസ് അസിസ്റ്റൻറ്  വിനോദ് കുമാർ, അഞ്ചാമത് കലാഭവൻമണി പുരസ്കാരജേതാവും നാടൻപാട്ട്, നാടൻ കോൽക്കളി കലാകാരനുമായ സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി  എം എം ബാലൻ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും 

 കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ശ്രീ എംപ്രേമചന്ദ്രൻ അവർകൾ നിർവഹിച്ചു. പ്രസിഡണ്ട് ശ്രീ അബ്ദുൽ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീമതി ഷൈനി തായാട്ട് ,ഒന്നാം വാർഡ് മെമ്പർ ശ്രീ എം ബാബു ,കൊടുവള്ളി BPC ശ്രീ മെഹറലി സർ,സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ശ്രീ പവിത്രൻ എം പി ടി എ ചെയർപേഴ്സൺ നരിക്കുനി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണു മായ ശ്രീമതി സൽമ കുമ്പളത്ത് ,ശ്രീ O.മുഹമ്മദ് പിടിഎ വൈസ് പ്രസിഡൻറ് ,ശ്രീ ബാലൻ നായർ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് , ശ്രീ.പി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ,ശ്രീ എം കെ വേണുഗോപാലൻ മാസ്റ്റർ ,ശ്രീ.ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതിഎ.കെസ്നേഹലതടീച്ചർ, ഓഫീസ് അസിസ്‌റ്റൻ്റ ശ്രീ വി.വിനോദ് കുമാർ എന്നിവർ മറുപടിപ്രസംഗം നടത്തി,ചടങ്ങിന്  സ്റ്റാഫ് സെക്രട്ടറി ഉമ്മർ  മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീ ഷാജി മാസ്റ്റർ നന്ദിയും പറഞ്ഞു ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി  തയ്യാറാക്കിയ നൂറിന കർമപദ്ധതികൾ സ്കൂൾ SRG കൺവീനർ ശ്രീ ഒ അബ്ദുറഹ്മാൻ മാസ്റ്റർ ചടങ്ങിൽ വിശദീകരിച്ചു 

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗതസംഘവും രൂപീകരിച്ചു