ജീവിതശൈലീ രോഗനിർണയ സഹായ ഉപകരണങ്ങള്‍ നല്‍കി പ്രൊഫഷണല്‍ സംഘടനകള്‍ക്കാകെ മാതൃകയാവുന്ന ഫാര്‍മസിസ്റ്റുകള്‍
നരിക്കുനി സി എച്ച് സിയിലേക്ക് സ്വകാര്യമേഖലയിലെ ഫാര്‍മസിസ്റ്റ് കൂട്ടായ്മയായ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍, ഡിജിറ്റല്‍ വെയിങ് മെഷീന്‍ സമര്‍പ്പിച്ചു. സമാനമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഇതിനുമുന്‍പും ചെയ്തവരാണ് ഈ ഫാര്‍മസിസ്റ്റ് കൂട്ടായ്മ. ആരോഗ്യ മേഖലയില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമായ ഫാര്‍മസിസ്റ്റുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷണല്‍ സംഘടനകള്‍ക്ക് മാതൃകയാക്കാവുന്നതും ഫാര്‍മസി തൊഴില്‍ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും ഉപകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാനയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നരിക്കുനി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റൂബി സ്വാഗതവും ഫാര്‍മസിസ്റ്റ് നാസര്‍ പുതുപ്പറമ്പില്‍ നന്ദിയും പറഞ്ഞു.
ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ജാസ് എച്ച് എസ് കെ മമ്മൂട്ടി, കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികളായ ഷറഫുന്നിസ, ജാഫര്‍ പി പി, ഹെഡ് നഴ്‌സ് ആമിന, സ്റ്റാഫ് സെക്രട്ടറി ലിനീഷ് കുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.


0 അഭിപ്രായങ്ങള്‍