എൽ ഡി എഫ് കൊടുവള്ളി മണ്ഡലം വികസന ജാഥ നരിക്കുനിയിൽ സമാപിച്ചു:
നരിക്കുനി: -കാരാട്ട് റസാഖ് എം എൽ എ നയിക്കുന്ന എൽ ഡി എഫ് കൊടുവള്ളി മണ്ഡലം വികസന ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം നരിക്കുനിയിൽ സമാപിച്ചു ,മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കട്ടിപ്പാറയിൽ നിന്നും ആരംഭിച്ച ജാഥ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷമാണ് നരിക്കുനിയിൽ എത്തിയത് ,കൊടുവള്ളി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വീണ്ടും കാരാട്ട് റസാഖിനെ പ്രഖ്യാപിച്ചതോടെ വലിയ സ്വീകരണമാണ് എം എൽ എ യ്ക്ക് ലഭിക്കുന്നത് ,
മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എം എൽ എ കൂടാതെ ആർ പി ഭാസ്ക്കരക്കുറുപ്പ് ,ബാബു -കൊടുവള്ളി ,സലീം - മടവൂർ ,എ പി നസ്തർ, ഒ പി ഐ കോയ ,അനൂപ് - കക്കോടി ,തുടങ്ങിയവർ സംസാരിച്ചു ,
നരിക്കുനിയിൽ നടന്ന സമാപന സമ്മേളനം ആർ പി ഭാസ്കര കുറുപ്പ് ഉൽഘാടനം ചെയ്തു ,എം അബ്ദുൾ മജീദ് അദ്ധ്യക്ഷനായിരുന്നു ,മുനീർ - കൂരാച്ചുണ്ട് ,ഒ പി ഐ കോയ ,കുഞ്ഞഹമ്മദ് - കൂരാച്ചുണ്ട് ,സക്കറിയ - എളേറ്റിൽ, വി സി ഷനോജ് തുടങ്ങിയവർ സംസാരിച്ചു '



0 അഭിപ്രായങ്ങള്‍