അവസാന തീയതി മാര്‍ച്ച്‌ 31; പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ? വീട്ടിലിരുന്ന് ചെയ്യാം


ഈ നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കുകയാണ്. ഇതിന്‍്റെ ഭാഗമായി മാര്‍ച്ച്‌ 31-ന് മുമ്ബ് ചെയ്‌തു തീര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാര്‍-പാന്‍ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020 ജൂണ്‍ 30 ആയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസ് ഇത് 2021 മാര്‍ച്ച്‌ 31-ലേക്ക് നീട്ടി. പാന്‍-ആധാര്‍ ലിങ്കിംഗ്‌ വിജയകരമാകുന്നതിന്‌ പാന്‍ കാര്‍ഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്‌, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് അനിവാര്യമാക്കിയിട്ടുണ്ട്.

അതിനാല്‍, പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. മാര്‍ച്ച്‌ 31 ന് മുന്‍പായി ഇത് ചെയ്യേണ്ടതുണ്ട്. എങ്ങനെയാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് മാര്‍ഗങ്ങളുണ്ട്. ഒന്ന്, ഒരു എസ്‌എംഎസ് വഴിയോ അല്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് www.incometaxindiaefiling.gov.in വഴിയോ ലിങ്കിംഗ് നടത്താവുന്നതാണ്.

1. എസ്‌എംഎസ് വഴി ലിങ്ക് ചെയ്യാന്‍: നിങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുമായി എസ്‌എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് അയയ്ക്കുക.

2. ആദായ നികുതി വെബ്സൈറ്റ് വഴിയാണെങ്കില്‍: www.incometaxindiaefiling.gov.in എന്ന ലിങ്ക് ടൈപ്പ് ചെയ്യ്ത് അതില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്ബര്‍, ആധാര്‍ നമ്ബര്‍, ആധാറിലെ നിങ്ങളുടെ പേര്, തുടര്‍ന്ന് ഒരു ക്യാപ്‌ച കോഡ് എന്നിവ നല്‍കുക. ചുവടെയുള്ള ലിങ്ക് ആധാര്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക, നിങ്ങളുടെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യപ്പെടും.