എസ്.വൈ.എസ് പാഠശാലയുടെ നരിക്കുനി സോൺ തല ഉദ്ഘാടനം എരവന്നൂർ ഇർശാദിയ്യയിൽ നടന്നു. സോൺ പ്രസിഡണ്ട് ഇബ്റാഹീം സഖാഫി പാലങ്ങാട് ഉദ്ഘാടനം ചെയ്തു. പുല്ലാളൂർ സർക്കിൾ വൈസ് പ്രസിഡണ്ട് ഇയാസ് അഹ്സനി അധ്യക്ഷത വഹിച്ചു.

സർക്കിൾ പ്രസിഡണ്ട് ഇസ്സുദ്ധീൻ സഖാഫി, സോൺ സെക്രട്ടറി നാസർ മാസ്റ്റർ വട്ടപ്പാറപ്പൊയിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സോൺ ജനറൽ സെക്രട്ടറി ഒ.പി.മുഹമ്മദ് മാസ്റ്റർ യൂണിറ്റ് മെമ്പർഷിപ്പ് വിതരണോൽഘാടനം നിർവഹിച്ചു. സോൺ വൈസ് പ്രസിഡണ്ട് പി.പി.എം.ബഷീർ, ശൗക്കത്ത് മുക്കടംകാട്, നൗഷാദ് തെക്കേടത്ത് താഴം, ടി.എം.അസീസ് സഖാഫി, വി.സി.ഹുസൈൻ ഹാജി, പി.പി ശറഫുദ്ധീൻ, റശീദ് മാസ്റ്റർ പരപ്പാറ, സി.ടി അബ്ദുറഹിമാൻ മുസ്ല്യാർ, എ. അബ്ദുസ്സലീം പ്രസംഗിച്ചു. ഒ.പി.മുഹമ്മദ് മാസ്റ്റർ സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു.