മയക്ക് മരുന്ന് മാഫിയ ,പുല്ലാളൂരിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ,
നരിക്കുനി: -മയക്ക് മരുന്ന് മാഫിയ ,പുല്ലാളൂരിൽ വെട്ടേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തും ,അയൽവാസിയുമായ യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
പാറന്നൂർ പുല്ലാളൂർ വള്ളിയേടത്ത് മീത്തൽ പ്രബിൻ രാജി (27) നെയാണ് കാക്കൂർ എസ്.എച്ച്.ഒ പി.എച്ച്. ഫൈസൽ അറസ്റ്റ് ചെയ്തത്. സുഹൃത്തായ വള്ളിയേടത്ത് കുഴിയിൽ ഷമി (30) യെയായിരുന്നു ഞായറാഴ്ച രാത്രി പത്ത് മണിയോടെ വീടിനടുത്ത് വെച്ച് പ്രബിൻ രാജ് വെട്ടിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രി ഇരുവരും മയക്ക് മരുന്നിനെ ചൊല്ലി പുല്ലാളൂർ കോയാലിമുക്കിൽനിന്നും വാക്കേറ്റമുണ്ടായി. നാട്ടുകാർ ഇടപെട്ട് സമാധാനപ്പെടുത്തി രണ്ടു പേരെയും പറഞ്ഞുവിട്ടു. കടുകൻ വള്ളിതാഴത്തുനിന്നും ,നാര്യച്ചാൽ റോഡിൽ വെച്ചും വീണ്ടും വാക്കേറ്റത്തിലേർപ്പെട്ടു.
സ്ഥിരമായി മയക്ക് മരുന്ന് മാഫിയക്കാർ ബഹളമുണ്ടാക്കുന്ന പ്രദേശമായതിനാൽ പരിസരവാസികൾ ശ്രദ്ധിച്ചതുമില്ല. പ്രബിൻരാജ് തെൻറ കൈവശമുണ്ടായിരുന്ന കറി കത്തി കൊണ്ട് തുടക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ ഷമി അഞ്ച് മീറ്ററോളം നടന്നു നീങ്ങിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാർ കണ്ടത്.
അപ്പോേഴക്കും രക്തം വാർന്നു അവശനിലയിലായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസെൻറ നിർദേശപ്രകാരം കാക്കൂർ സി.ഐ പി.എച്ച്. ഫൈസൽ, എസ്.ഐ മാരായ കെ. ജയരാജ്, ടി. രാമദാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എം. ബിജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
.



0 അഭിപ്രായങ്ങള്