'പൊതുസ്ഥലങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ കർശന നടപടി: -
കോഴിക്കോട്:പൊതുസ്ഥലങ്ങളും ,പൊതു മുതലുകളും രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ കേശവ് കുമാർ പഥക്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ പ്രചാരണപോസ്റ്ററുകൾ, ചുവരെഴുത്തുകൾ പാടില്ല. ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശനനിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രചാരണപരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് കളക്ടർ എസ്. സാംബശിവ റാവു |പറഞ്ഞു. യോഗ കേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം.
യോഗങ്ങൾ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽത്തന്നെ നടത്തണം. റോഡുകൾ ഇതിനായി ഉപയോഗിക്കരുത്.



0 അഭിപ്രായങ്ങള്‍