മഷി ഉണങ്ങിയാല്‍ മാത്രം ബൂത്ത് വിടാം; ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ :-


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം ഇരട്ടവോട്ടുകൾ കണ്ടെത്തിയ പട്ടികകൂടി നൽകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനുപിന്നാലെ, ഈ പട്ടികയിലുള്ള വോട്ടർമാരെ വിരലിലെ മഷി പൂർണമായി ഉണങ്ങിയശേഷം മാത്രം ബൂത്തുവിടാൻ അനുവദിച്ചാൽ മതിയെന്നു നിർദേശം. മറ്റുള്ള വോട്ടർമാർക്ക് ഈ തീരുമാനം ബാധകമല്ല.