സാർവ്വദേശീയ മഹിള ദിനം :-


കാക്കൂർ :- സാർവ്വദേശീയ മഹിളദിനത്തിന്റെ ഭാഗമായി എലത്തൂർ നിയോജക മണ്ഡലം ജനാധിപത്യ മഹിള അസോസിയേഷെന്റെ നേതൃത്വത്തിൽ നടന്ന മഹിള കൂട്ടായ്മ സംഘടിപ്പിച്ചു.കാക്കൂരിൽ നടന്ന കൂട്ടായ്മ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം പാണൂർ തങ്കം അധ്യക്ഷയായി. ജില്ല കമ്മിറ്റി പി കെ ഷീബ, സുജ അശോകൻ, പി എം കല്യാണിക്കുട്ടി എന്നിവർ സംസാരിച്ചു. കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഷീബ, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സരിത എ ,ചേളന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ശോഭന എന്നിവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി റസിയ സ്വാഗതവും, മേഖല സെക്രട്ടറി എസ് വി ജ്യോൽസ്ന നന്ദിയും പറഞ്ഞു.