മുഖ്യമന്ത്രിയുടെ യോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ, പരിപാടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്ന് LDF
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ. ബസ് സ്റ്റാന്‍ഡില്‍ പൊതു യോഗത്തിന് അനുമതി നല്‍കാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചു. എന്നാല്‍ തടസം പറയുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുമെന്നും എല്‍ഡിഎഫ് അറിയിച്ചു.
കൊടുവള്ളി ബസ് സ്റ്റാൻ്റിലാണ് യോഗം ബസ് സ്റ്റാന്‍ഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് കാട്ടി നഗരസഭാ കൗണ്‍സിലര്‍ എ.പി. മജീദ് ആണ് പരാതി നല്‍കിയത്. പരാതി കണക്കിലെടുത്ത് യോഗത്തിനുള്ള അനുമതി നഗരസഭാ സെക്രട്ടറി നിഷേധിക്കുകയായിരുന്നു.
വൈകിട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗം നിശ്ചയിച്ചത്. അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ തടസത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന ആരോപണവുമായി എല്‍ഡിഫ് രംഗത്തെത്തി. നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുെമന്നും അവര്‍ പറയുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ പൊലിസിനെ സ്ഥലത്ത് വിന്യസിച്ചു.
പരാജയഭീതി മൂലം UDF കാണിക്കുന്ന കുതന്ത്രമാണ് അനുമതി നിഷേധമെന്ന് LDF പ്രവർത്തകർ പറഞ്ഞു.


0 അഭിപ്രായങ്ങള്‍