സംസ്ഥാനത്ത് കടകൾ വൈകിട്ട് 7.30 വരെ മാത്രം. അവ്യക്തത നീക്കി മുഖ്യമന്ത്രി.


തിരുവനന്തപുരം: നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തത നീക്കി മുഖ്യമന്ത്രി.നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ ബാറുകളും, തിയറ്ററുകളും 7.30 നും മറ്റു സ്ഥാപനങ്ങൾ 9 മണി വരെയും പ്രവർത്തിക്കാം എന്നാണ് പറഞ്ഞിരുന്നത്.


എന്നാൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടകൾ 7.30 ന് അടക്കുന്നതാണ് ഉത്തമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.