പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം.



 മടവൂർ: മലയിലാത്തൂട്ട് മലയിലെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസിയായിരുന്ന അബൂബക്കറും റിട്ട അധ്യാപകനായ കെ.എം. മുഹമ്മദും ചേർന്ന് ഒന്നര ഏക്കറിലാണ് പച്ചക്കറി കൃഷി നടത്തിയത്. മടവൂർ കൃഷിഭവന്റെ സഹകരണത്തോടെ തരിശുനില പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറി കൃഷി നടത്തിയത്. ആദ്യമായാണ് ഇവിടെ കൃഷിയിറക്കുന്നത്. വെള്ളരി, ഇളവൻ, മത്തൻ, കക്കിരി, വത്തയ്ക്ക, പയർ, വെണ്ട തുടങ്ങി വിവിധ പച്ചക്കറി ഇനങ്ങൾക്ക് നൂറുമേനി വിളവ് ലഭിച്ചു.

         വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ബുഷ്റ, കൃഷി ഓഫീസർ കെ. നിഷ, കൃഷി അസിസ്റ്റന്റ് കെ. സീന, വി.കെ. ബിജു, കെ.പി. റിയാസ് ഖാൻ ,കെ.എം. അബൂബക്കർ, എ.പി. നാസർ, എ.പി. മാമു, കെ.പി. ജാഫർ, കെ.പി. മൻസൂർ, എം.ആഷിക് തുടങ്ങിയവർ സംബന്ധിച്ചു.


 Photo:മലയിലാത്തൂട്ട് മലയിൽ നടന്ന പച്ചക്കറി വിളവെടുപ്പ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.