ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സൈന്യം വധിച്ചു :-


ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഹാദിപുര മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാത്രി ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് മറ്റ് രണ്ടു ഭീകര‍ർകൂടി മരിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ് ,