കവിതാ സമാഹാരം പ്രകാശനം ചെയ്തു:
നരിക്കുനി: -"നാം നമ്മുടെ വന സമൃദ്ധിയും ജല സമൃദ്ധിയും ഇല്ലായ്മ ചെയ്ത് കുട്ടികൾക്ക് വരും കാലത്തേക്ക് തരിശ് മാത്രം സൂക്ഷിക്കുന്നതിൽ ഔന്നത്യം കാണിക്കുന്നവരായിത്തീരുകയാണെന്ന് പ്രമുഖ സാഹിത്യകാരൻ പി.കെ.ഗോപി. , കേൾക്കാനാഗ്രഹിക്കുന്ന ശബ്ദവും, കാണാൻ കൊതിക്കുന്ന കാഴ്ചയും തിരിച്ചു കൊണ്ടുവരുന്നവരാണ് കവികളെന്ന് അദ്ദേഹം സുനിൽകുമാർ കട്ടാടശ്ശേരിയുടെ രണ്ടാമത് കവിതാ സമാഹാരം" പ്രയാണം" പ്രകാശന വേളയിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സലീം സി കെ അധ്യക്ഷനായിരുന്നു , ദിനേശ് പുതുശ്ശേരി സ്വാഗതം പറഞ്ഞു. ശിവൻ തെറ്റത്ത് പുസ്തക പരിചയവും, രാജൻ ഉപാസന കാവ്യാലാപനവും നടത്തി.കരുണൻ പുസ്തക ഭവൻ ആശംസ പറഞ്ഞ പരിപാടിയിൽ എഴുത്തുകാരൻ സുനിൽ കുമാർ കട്ടാടശ്ശേരി മറുമൊഴിയും, കൃതജ്ഞതയും രേഖപ്പെടുത്തി.



0 അഭിപ്രായങ്ങള്‍