പരിക്ക് വകവെക്കാതെ കാരാട്ട് റസാഖിൻ്റെ റോഡ് ഷോ


നരിക്കുനി: -

കൊടുവളളി മണ്ഡലത്തെ  ഇളക്കിമറിച്ച‌് കാരാട്ട് റസാഖിന്റെ റോഡ‌് ഷോ. 

എൽഡിഎഫ‌് സ്ഥാനാർഥി കാരാട്ട‌് റ‌സാഖ‌് കഴിഞ്ഞ ദിവസം പര്യടന വാഹനത്തിൽനിന്നും വീണ‌്പരിക്കേറ്റിരുന്നു.ഇതേ തുടർന്ന് റോഡ് ഷോയിൽ പങ്കെടുക്കുമോയെന്ന സംശയത്തിലായിരുന്നു എൽഡിഎഫ‌് പ്രവർത്തകർ, എന്നാൽ വൈകുന്നേരം നാലിന‌് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ  സോഫ സ്ഥാപിച്ച് അതിൽ ഇരുന്നാണ് റോഡ് ഷോക്ക് എത്തിയത്. 


കൊടുവളളി മുൻസിപ്പാലിറ്റിയിലെ വെണ്ണക്കാട‌് നിന്നും റോഡ‌് ഷോ ആരംഭിക്കുമ്പോൾ   വാദ്യമേളങ്ങളുടെയും ഡിജെ ലൈറ്റിന്റെയും അകമ്പടിയോടെ യുവാക്കളുടെ  നീണ്ടനിര തന്നെയുണ്ടായിരുന്നു.


 വെണ്ണക്കാട് തൂക്ക് പാലത്തിൽ നിന്നും ആരംഭിച്ച ഷോയ‌്ക്ക‌്  റോഡിന്റെ ഇരുവശങ്ങളിലുമായി സ‌്ത്രീകളും കുട്ടികളുമായി നിരവധിയാളുകളാണ‌്  അഭിവാദ്യം ചെയ്യാൻ കാത്തിരുന്നത‌്. 

കൊടുവള്ളി, - ഓമശേരി, കൂടത്തായ് , കുടുക്കിലുമ്മാരം,  - , കാരാടി -  താമരശേരി , ചുങ്കം - ,പൂനൂർ - ,എളേറ്റിൽ വട്ടോളി - ,പാലങ്ങാട് -,നരിക്കുനി - ,തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഷോ നടത്തി , നേതാക്കളായ  ആർപി ഭാസ‌്കരൻ, ഒപിഐ കോയ, വായോളി മുഹമ്മദ‌്, കെ ബാബു, വേളാട്ട‌് മുഹമ്മദ‌്, സലീം മടവൂർ, സോമൻ പിലാത്തോട്ടം, കെവി സെബാസ‌്റ്റ്യൻ  എന്നിവർ എംഎൽഎയെ അനുഗമിച്ചു,