മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് നിയന്ത്രണം        

കോഴിക്കോട്: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു.


സർവകാല റെക്കോഡുകളും ഭേദിച്ചാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. വാർഡിൽ കിടക്കുന്ന രോഗികളുടെ കൂടെ നിൽക്കുന്ന കൂട്ടിരിപ്പുകാരുടെ എണ്ണം സംബന്ധിച്ചും സന്ദർശകരുടെ കാര്യത്തിലും വകുപ്പുമേധാവികളുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


അതേസമയം കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി ഒ.പി.യിലെത്തിയ എല്ലാവരെയും രോഗികളുടെ കൂട്ടിരിപ്പുകാരെയും ശനിയാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.

wa.me/917510968394