നരിക്കുനിയിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ജനം പൊറുതി മുട്ടുന്നു :-

നരിക്കുനി: -കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ നരിക്കുനിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ബുദ്ധിമുട്ടുന്നു ,കാരണം രാവിലെ ഇവിടെയുള്ളത് ഏകദേശം ആയിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ്, നരിക്കുനിയിലും ,പരിസരത്തുമായി ഇവർ അനധികൃതമായി താമസിക്കുന്നവരുമാണ് ,പണി തീരാത്ത ബിൽ ഡിങ്ങുകളിലും ,കച്ചവട സ്ഥാപനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ബിൽഡിങ്ങുകളിലുമാണ് ഇവർ തിങ്ങി നിറഞ്ഞ് താമസിച്ചു കൊണ്ടിരിക്കുന്നത് ,

            എളേറ്റിൽ വട്ടോളി ,പൂനൂർ ,താമരശ്ശേരി ,കൊടുവള്ളി ,പന്നൂർ ,പടനിലം ,കന്ദമംഗലം, കക്കോടി ,ചേളന്നൂർ ,നൻമണ്ട ,ബാലുശ്ശേരി ,കൊയിലാണ്ടി ,അത്തോളി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജോലിക്ക് പോ കുന്നവർ താമസിക്കാൻ തെരഞ്ഞെടുക്കുന്നത് നരിക്കുനിയാണ് ,ഒരു റൂമിൽ പത്തോളം പേരാണ് താമസിക്കുന്നത് ,ഒരാളിൽ നിന്നും 1500 രൂപയാണ് മാസ വാടക ഈടാക്കുന്നത് ,ഇവർ രാത്രി 7 മണിയോടെ റൂമിലെത്തുകയും 'രാവിലെ 5 മണിയോടെ ജോലി തേടി പുറപ്പെടുകയും ചെയ്യും ,ഇത് മൂലം ഇവരുടെ കണക്കെടുക്കാനോ ,പരിശോധന നടത്തുവാനോ അധികൃതർക്ക് കഴിയുന്നില്ല ,രാവിലെ 5 മണി മുതൽ 7 മണി വരെ നരിക്കുനി ബസ് സ്റ്റാൻ്റിലും ,പരിസരത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോലി തേടുന്ന തിരക്കാണ് ,എട്ട് മണിയാവുമ്പോഴേക്കും ഇവർ അങ്ങാടിയിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്ക് പോയി തീരും ,അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂട്ടരുത് എന്ന് ജില്ലാ കലക്ടറുടെ ഉത്തരവുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ രാവിലെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത് ,

          '