കോവിഡ് കാലത്ത് സഹായിച്ച പൂർവ്വ വിദ്യാർത്ഥിയെ അനുമോദിച്ചു: -
നരിക്കുനി: - കോവിഡ് കാലത്തെ ഓൺലൈൻ പഠനം ആരംഭിച്ച ഉടൻ തന്നെ നരിക്കുനി ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസിലെ ക്ലാസ് തുടങ്ങിയപ്പോൾ സ്മാർട്ട് ഫോണില്ലാത്ത വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകിയ പൂർവ്വ വിദ്യാർത്ഥിയെ അനുമോദിച്ചു ,ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മറൈൻ സയൻസിൽ പിഎച്ച്ഡി നേടിയ ശേഷം അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുകയാണ് ഡോ. പാർവ്വതി , നരിക്കുനി ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥിനികൾക്ക്
സ്മാർട്ട് ഫോൺ വാങ്ങാൻ സാമ്പത്തിക സഹായം നൽകിയാണ് വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായത് ,വള്ളിവട്ടത്ത് ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയുടെയും, ശ്രീദേവി അന്തർജനത്തിൻ്റേയും മകളാണ് ഡോ. പാർവ്വതി,
ശ്രുതി, ശരണ്യ ,ശ്രീരാം എന്നിവർ സഹോദരങ്ങൾ ,നരിക്കുനി ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റും, പി ടി എ യും ഡോ പാർവ്വതിയെ അനുമോദിച്ചു, നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ വിശ്വനാഥൻ - പറമ്പിൽ ഉൽഘാടനം ചെയ്തു ,പ്രധാന അദ്ധ്യാപിക രുഗ്മിണി പുത്തലത്ത് അദ്ധ്യക്ഷയായിരുന്നു ,പി ടി എ പ്രസിഡണ്ട് പുൽപറമ്പിൽ അബ്ദുൾ ബഷീർ ഉപഹാര വിതരണം നടത്തി ,കെ വി കൃഷ്ണപ്രിയ ,ഇല്യാസ് ,അഷറഫ് ,പി എം ഷംസുദ്ദീൻ ,സലാം ,കെ ഷൈജു ,കെ ബാലഗോപാലൻ തുടങ്ങിയവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍