അന്ധ ഗായകൻ്റെ ഭാര്യയെയും ,മൂന്ന് മക്കളെയും തട്ടിക്കൊണ്ടു പോയതായി പരാതി :-
നരിക്കുനി: -ഭാര്യയെയും, മക്കളെയും ,തട്ടിക്കൊണ്ട് പോയതായി അന്ധനായ യുവാവിന്റെ പരാതി. ഭാര്യ ഹസീന, ഒമ്പത് വയസുള്ള ഫാത്തിമ സന, അഞ്ച് വയസുള്ള മുഹമ്മദ് മുഹ്്‌സിന്‍, മൂന്ന് വയസുള്ള ഹിന മറിയം എന്നിവരെ തട്ടിക്കൊണ്ട് പോയയായി കാണിച്ച് അന്ധഗായകൻ പരാതി നല്‍കി ,
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. കുടുംബ സമേതം ഉറങ്ങി പുലര്‍ച്ചെ നോമ്പെടുക്കാനായി എഴുന്നേറ്റ് നോക്കിയപ്പോള്‍ ഭാര്യയുടെയും, മക്കളുടെയും, അനക്കങ്ങളൊന്നും കേള്‍ക്കാതെയായി. ഉടനെ പരിസരവാസികളെ വിളിച്ചുണര്‍ത്തി പരി്േശാധന നടത്തിയെങ്കിലും വീട്ടിലാരുമുണ്ടായിരുന്നില്ല. മച്ചക്കുളത്ത് വെച്ച് പരിചയപ്പെട്ട പൂവാട്ട്പറമ്പ് യുവാവുമായി പരിചയത്തിലായതായും ' ഇയാളാണ് ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ട് പോയതെന്നും അന്ധനായ സാലിം പറയുന്നു.
30 വര്‍ഷം മുമ്പ് പിതാവ് കുഞ്ഞൂട്ടി യും , ഒരു വര്‍ഷം മുമ്പ് ഉമ്മ മറിയയും മരണപ്പെട്ടതോടെ സഹോദരങ്ങളില്ലാത്ത സാലിമിന് ആകെയുള്ള പ്രതീക്ഷ മക്കളിലായിരുന്നു. കാരന്തൂരില്‍ സുഹൃത്തിനൊപ്പം റെക്കോര്‍ഡിംഗ് സ്റ്റുഡിയോ നടത്തുകയാണ് സാലിം.
സാലിമിന്റെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസെടുത്ത്് അന്വേഷണം നടത്തുന്നുണ്ട്. ഇരുവരുടെയും ഫോണുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കേസന്വേഷണവും കാര്യമായി മുന്നോട്് പോയിട്ടില്ല. ഭാര്യയെയും, മക്കളെയും തട്ടിക്കൊണ്ട് പോയയാള്‍ ക്രിമിനല്‍ പശ്്ചാത്തലമുള്ളയാളാണെന്നും തന്റെ മക്കളുടെ ജീവന് ഭീഷണിയുണ്ടെന്നും നീതി നടപ്പിലാക്കിത്തതരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്ും പരാതി നല്‍കിയിട്ടുണ്ട്. തന്റെ മക്കളെത്തിയിട്ടെ താന്‍ ഭക്ഷണം കഴിക്കുകയുള്ളൂവെന്ന നിലപാടില്‍ നീതിക്കായി കാത്തിരിക്കുകയാണ് അന്ധനായ ഈ യുവാവ്.



0 അഭിപ്രായങ്ങള്‍