നരിക്കുനി ഗവ: ആശുപത്രിയിൽ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി ,ബ്ലോക്ക് സംഘം ആശുപത്രിയിലെത്തി:-

നരിക്കുനി: -കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായി കൊണ്ടിരിക്കുമ്പോൾ നരിക്കുനി ഗവ: ആശുപത്രിയിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതായി പരാതി ,പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിലും ,സ്രവ പരിശോധനാ ക്യാമ്പിലും ഏകോപനമില്ലെന്നും ,ആൾക്കൂട്ടം നിയന്ത്രിക്കുന്നില്ലെന്നും പരാതി ,ചേ ളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ,കുനിയിൽ സർജാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി വികസന സമിതി അംഗങ്ങളുമായി ചർച്ച നടത്തി ,കോവിഡ് പ്രതിരോധ വാക്സിന് ടോക്കണെടുക്കാൻ  രാവിലെ വന്ന് ലൈനിൽ നിൽക്കുന്നവർ പ്രശ്നങ്ങളുണ്ടാക്കുന്നത് നിത്യസംഭവമാണ് ,

       നരിക്കുനിയിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച യൂത്ത് ആക്ഷൻ ഫോഴ്സും ,കോവിഡ് എൻഫോഴ്സ്മെൻ്റ് ടീമും അടങ്ങിയ 40 വളണ്ടിയർമാർ ഇവിടെയുണ്ട് ,കഴിഞ്ഞ തവണ മികച്ച പ്രവർത്തനം നടത്തിയപ്പോൾ യൂണിഫോമും ,ഐ ഡി കാർഡുകളും നൽകി പഞ്ചായത്തും ഇവരെ ആദരിച്ചിരുന്നു ,കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കഴിഞ്ഞ തവണ ജില്ലയിൽ മാതൃകയായി പ്രവർത്തനം നടത്തിയ നരിക്കുനിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നത്, പഞ്ചായത്ത് അധികൃതരും ,മെഡിക്കൽ ഓഫീസറുടെയും അലസത കാരണ വളണ്ടിയർമാരും സന്നദ്ധ സേവനത്തിന് എത്തിയിരുന്നില്ല ,ബ്ലോക്ക് സംഘത്തിൻ്റെ ഇടപെടൽ മൂലം എല്ലാ ഭാഗത്തും വളണ്ടിയർമാരും ,പ്രതിരോധ പ്രവർത്തനങ്ങൾക്കും ,മറ്റും ശാശ്വത പരിഹാരമാവുകയും ചെയ്തു