കൊറോണ മനുഷ്യരാശിയെ വിറപ്പിക്കുന്ന ഈ കാലത്ത് ------
ജീവന്‍റെ വലിപ്പം
*****
(ലോഹിതാക്ഷന്‍ പുന്നശ്ശേരി )
എങ്ങുനിന്നോ ഒരു നിലവിളി !ഒരു തുള്ളി വെള്ളത്തില്‍ വീണ ഉുറുമ്പും പുഴയില്‍ വീണ ആനയും കിണറ്റില്‍ വീണ പൂച്ചയും ഒപ്പം കരയുന്നു .``ഞങ്ങളെ ഈ ദുരിതക്കടലില്‍നിന്ന് രക്ഷിക്കണേ '' കരയില്‍ നിന്ന് ആരും തിരിഞ്ഞ്നോക്കിയില്ല.ജലതരംഗം ഈ ആര്‍ത്തനാദം കടലെങ്ങുമെത്തിച്ചു.ജലാധിപന്‍ കല്പിച്ചു --``വേഗം നാല് ധീരന്മാര്‍ പുറപ്പെടട്ടെ ''തിമിംഗലം ചെന്ന് ഉറുമ്പിനെയും ,നത്തോലി ആനയെയും ,കൊമ്പന്‍സ്രാവ് പൂച്ചയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ മനു
ഷ്യരെല്ലാം ഭൂമിയിലെ ഈ അത്യസാധാരണമായ ജീവന്‍രക്ഷാപ്രവര്‍ത്തനം ആസ്വദിക്കയാണ് !ആഴത്തില്‍ വീണുപോയ ഓരോ പ്രണനെയും മറ്റൊന്നിന്‍റെ പ്രാണന്‍കൊണ്ട് തോണ്ടിയെടുക്കല്‍ മനുഷ്യന് ആര്‍ത്തിരമ്പുന്ന ചിരിയുടെ കാഴ്ചയായി.ഇത്കണ്ട് കരയുടെ രാജാവും കല്പിച്ചു --``വേഗം ഈ രംഗം പകര്‍ത്തുക;വേണ്ട പൊടിപ്പും തൊങ്ങലും വെച്ച് നമുക്ക് നാളെ കാഴ്ചയുടെ ഒരു സദ്യയൊരുക്കാം .പക്ഷേ അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് ജലജീവികള്‍ കടലിലേക്കുതന്നെ രക്ഷപ്പെട്ടിരുന്നു .
പിന്നെ മനുഷ്യരൊഴികെ കടലിലും കരയിലുമുള്ള എല്ലാ ജീവികളും ഒരിടത്തൊത്തുകൂടി.ഓരോരുത്തര്‍ക്കും പറയാനുള്ളത് അവര്‍ പങ്ക് വെച്ചു.ആദ്യമായി വര്‍ണ്ണമത്സ്യങ്ങള്‍ നീന്തിനീന്തി മുന്നോട്ട് വന്നു.``മനുഷ്യന്‍റെ മണിമേടയിലെ കൊച്ചുലാവണ്യക്കൂടുകളില്‍ നീന്തിയൊടുങ്ങണം ഞങ്ങള്‍;കടലലയിളക്കി തലയിലെ ജലധാര ചീറ്റി തിമിംഗലങ്ങള്‍ പറഞ്ഞു ``അവരുടെ കൊട്ടാരശില്പങ്ങള്‍ അലങ്കരിക്കാന്‍ ഞങ്ങളുടെ അസ്ഥികള്‍ വേണം'' ``തീയുണ്ടയേല്ക്കാന്‍ ഞങ്ങളുടെ ശരീരങ്ങളും തീക്കായാന്‍ ഞങ്ങളുടെ കാടുംവേണം '' കരടികളും സിഹങ്ങളും മാനുകളും പറഞ്ഞു.അഴുക്ക് നിറയ്കാന്‍ ഞങ്ങളുടെ പുഴകളാണെന്ന് പുഴജീവികളും മാരണവാതകം നിറയ്കാന്‍ ഞങ്ങളുടെ ആകാശമാണെന്ന് പക്ഷികളും പറഞ്ഞു.വലിപ്പത്തില്‍ അഹങ്കരിക്കുകയും വിസ്മയക്കാഴ്ചകളില്‍ മതിമറക്കുകയുംചെയ്യുന്ന വിഡ്ഢികളാണ് മനുഷ്യര്‍.ദേഹത്തിന് വേണ്ടി അല്പാല്പം തിന്നാനല്ല മോഹത്തിന് വേണ്ടി എല്ലാം അകത്താക്കാനാണ് അവര്‍ ശ്രമിക്കുന്നത്.അറിവുണ്ടെന്ന് അഹങ്കരിക്കുന്ന അവനറിയില്ല എല്ലാ ജീവനും ഒരേ വലിപ്പമാണെന്ന് !ഭയപ്പെടുത്തിയും ഭരിക്കാം ഭൂമിയെ എന്നവര്‍ കരുതുന്നു .അതിനാല്‍ നമുക്കവരെ ചെറുപ്പംകൊണ്ടും അതിജീവനശക്തി കൊണ്ടും നേരിടാം.അതിനവര്‍ പുതിയൊരു പേരിട്ടേക്കും .അതെന്തുമാകട്ടെ .നമുക്ക് പ്രത്യേകം പ്രത്യേകം പേരുകള്‍ വേണ്ടല്ലോ !
++++++++


0 അഭിപ്രായങ്ങള്‍