പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ടുകള്‍ ഉടന്‍ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍
നരിക്കുനി | സ്‌കോളര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കായും മറ്റും വിദ്യാര്‍ഥികള്‍ എക്കൗണ്ട് തുടങ്ങുന്നതിന് സമീപിച്ചാല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സമയം വൈകിക്കാതെ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റിസര്‍വ് ബാങ്ക് മേഖല ഓഫീസര്‍ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതിനുളള നിര്‍ദേശം നല്‍കണം
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിക്ക് ദേശസാല്‍കൃതബാങ്കില്‍ എക്കൗണ്ട് ആവശ്യമാണ്. സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മടവൂര്‍ ശാഖയില്‍ എക്കൗണ്ട് നല്‍കിയില്ലെന്ന സൈനുല്‍ ആബിദിന്റെ പരാതിയിലാണ് കമ്മീഷന്‍ അംഗം കെ നസീര്‍, ബി ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റുഡന്റ്‌സ് എക്കൗണ്ടുകള്‍ക്കുള്ള നിരവധി അപേക്ഷകള്‍ പെന്‍ഡിംഗ് ആണെന്ന ബാങ്കിന്റെ വാദം കമ്മീഷന്‍ തള്ളിക്കളഞ്ഞു. സ്‌കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും കിട്ടാനുളള കുട്ടിയുടെ അവകാശം സ്റ്റുഡന്റ്‌സ് എക്കൗണ്ട് ഇല്ലെന്ന കാരണത്താല്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും ബാങ്കിംഗ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും കമ്മീഷന്‍ വിലയിരുത്തി



0 അഭിപ്രായങ്ങള്‍