.


രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ഹരിത പതാക മടക്കിവെച്ച് ലീഗ് പ്രവര്‍ത്തകര്‍ 


വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. മാനന്തവാടിയിൽ നടന്ന റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്. 


റോഡ് ഷോയ്ക്കെത്തിയ ലീഗ് പ്രവർത്തകർ ഹരിത പതാക മടക്കിവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയിൽ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫിന്റെ വിശദീകരണം.