കാർഷിക സമൃദ്ധിയിൽ യുവകർഷകൻ, നേരിൽ വാങ്ങാൻ പ്രിയവുമായി ഉപഭോക്താക്കൾ

 നരിക്കുനി തൊണ്ടിപ്പറമ്പത്ത് സുബൈർ ജൈവ രീതിയിൽ വിവിധ പച്ചക്കറിയിനങ്ങൾ കൃഷി ചെയ്ത്  വിളവെടുത്ത് സ്വയം വിൽപ്പന ആരംഭിച്ചിരിക്കുന്നു. വീട്ടിലോ അദ്ദേഹത്തിൻ്റെ തന്നെ കടയിലോ ചെന്നാൽ ഫ്രഷായി തന്നെ വാങ്ങുകയും ചെയ്യാം. ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.


കൈപ്പ, പടവലം, കക്കിരി, തണ്ണിമത്തൻ, വെണ്ട, പയർ, എളവൻ, ചോളം, ചുരങ്ങ, കുമ്പളം എന്നീ ഇനങ്ങളാണ് സമൃദ്ധിയായി വിളവ് നൽകുന്നത്.


ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാനാവശ്യമായ വളം ലഭിക്കാൻ പശുക്കളെയും ആടുകളെയും കോഴികളെയും വളർത്തുന്നുണ്ട്. സഫ എന്ന പേരിൽ വാടക സ്റ്റോർ നടത്തുന്ന സുബൈറിന് ചടങ്ങുകൾക്ക് ആവശ്യമായ പന്തൽ നിർമ്മാണവും കസേര, മേശ തുടങ്ങിയവയും അനുബന്ധ വസ്തുക്കളും വാടകയ്ക്ക് നൽകലുമാണ് പ്രധാന വരുമാന മാർഗം. കൃഷിക്ക് വേണ്ടി രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തുകയാണ് അദ്ദേഹം.