നരിക്കുനിയിൽ DCC ( ഡൊമിസിലിയറി കെയർ സെന്റർ )സജ്ജമാവുന്നു

"""""""""""""""""""""""""""""""""""""

 കോവിഡ് 19 അതി ഭയാനകമായ തോതിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നരിക്കുനി ഗ്രാമ പഞ്ചത്തിലും ,വീടുകളിൽ വച്ച് ചികിൽസിക്കാൻ പ്രയാസമുള്ള കോവിഡ് രോഗികൾകളെ  ചികിൽസിക്കുന്നതിന് DCC ( ഡൊമിസിലിയറി കെയർ സെന്റർ )GMLP  നെടിയനാട് സകൂളിൽ സജ്ജമാവുന്നു , 

ആദ്യഘട്ടം 30 രോഗികൾക് താമസിക്കുന്നതിന് സൗകര്യമുണ്ടാവും, ഏകദേശം 50 രോഗികൾ ക്ക് ചികിൽസ നൽകാൻ സൗകര്യമുണ്ട്.

രോഗികൾ എത്തുന്ന മുറക്ക് അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും DCC സെന്ററിൽ ഉണ്ടാവും,


നരിക്കുനി പഞ്ചായത്തിൽ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ RRT പ്രവർത്തനം ശക്തി പെടുത്തുകയും, ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും നോട്ടീസ് വിതരണം ചെയ്തു. കൂടാതെ മൈക്ക് പ്രചരണവും നടത്തി,


അദ്ധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ് സെല്ല് രൂപീകരിച്ചു പ്രവർത്തനം നടന്ന് വരുന്നു.

വാക്സിനേഷൻ രജിശ്ട്രേഷൻ ഹെൽപ് ഡെസ്ക് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.


കോവിഡ്  പ്രധിരോധിക്കാൻ പൊതു ജനങ്ങളുടെ എല്ലാ വിധ സഹായ സഹകരണങ്ങളും ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടുന്നു.