നരിക്കുനിയിൽ  കടകൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം :-


നരിക്കുനി: -കോവിഡ് മഹാമാരി നരിക്കുനിയിൽ  പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന മുഴുവൻ വ്യാപാര സ്ഥാപങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള സമയം മാറ്റി ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമാണ് തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകിയിരുക്കുന്നത്

കേരള പോലീസിന്റെയും, ഗ്രാമ പഞ്ചായത്ത് അധികാരികളുടെയും സംയുക്തമായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.