''ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണപൊതിയെത്തിച്ച് ഫയര്‍ഫോഴ്‌സും ഡിഫന്‍സ് വളന്റിയര്‍മാരും


നരിക്കുനി |  ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണപൊതിയെത്തിച്ച് ഫയര്‍ഫോഴ്‌സും സിവില്‍ഡിഫന്‍സ് വളന്റിയര്‍മാരും. നരിക്കുനി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. കുടുക്കിലുമ്മാരം വെഴുപ്പൂര്‍ ബ്രദേര്‍സ് എന്ന സന്നദ്ധ സംഘടന സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും ചേര്‍ന്ന വിതരണം ചെയ്തത്. അസി. ഗ്രേഡ് ഓഫീസര്‍ മനോജ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.


നരിക്കുനി ഫയര്‍ ഫോഴ്‌സിന്റെയും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്കുളള ഭക്ഷണ വിതരണം മനോജ് ഉദ്ഘാടനം ചെയ്യുന്നു.