അടച്ചിട്ട വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു :-
നരിക്കുനി: :-നരിക്കുനി - മടവൂർ റോഡിൽ പുത്തലത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു ,ഇവിടെയുള്ള വീട്ടുകാർ കോഴിക്കോട്ടാണ് താമസം. പറമ്പിൽ ജോലി എടുക്കാൻ വന്നയാൾ വീടിൻ്റെ ചായപ്പിൽ ചാക്ക് കണ്ടു സംശയം തോന്നിയതിനെ തുടർന്ന് വിവരം റൂറൽ എസ്.പി, ശ്രീനിവാസിന് വിവരം കൈമാറുകയായിരുന്നു .എസ് പി യുടെ നിർദേശത്തെ തുടർന്ന് കൊടുവള്ളി സി ഐ ടി ദാമോദരൻ എത്തി ചാക്കിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെടു അയായിരുന്നു ,.സി ഐ.കൂടാതെ, എസ് ഐമാരായ വിജേഷ്, രഘുനാഥ് സീനിയർ പൊലിസ് ഒഫീസർ അബ്ദുൾ റഷീദ്, എ-എസ്.ഐ. സജി വ്, സി.പി.ഒ.അജിത്ത് എന്നിവരാണുണ്ടായിരുന്നത്.പൊലിസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.


0 അഭിപ്രായങ്ങള്‍