ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ രണ്ട് മാസത്തേക്ക് നീട്ടി.


വ്യക്തികള്‍ക്കായുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള സമയപരിധിയാണ് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ രണ്ട് മാസത്തേക്ക് നീട്ടി. ടാക്‌സ് ഓഡിറ്റ് തീയതിയും നീട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവിനൊപ്പം ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.


1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 119 പ്രകാരമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.


സാമ്ബത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ അഥവാ റൂള്‍ 114 ഇ ഇന്‍കം ടാക്‌സ് നിയമപ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ (SFT) സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 2021 ലേക്കാണ് നീട്ടിയിട്ടുള്ളത്. ഈ മാസം അവസാനമായിരുന്നു ഇതിന് നേരത്തെ അനുവദിച്ചിരുന്ന സമയം. റൂള്‍ 114 ജി പ്രകാരമുള്ള 2020 വര്‍ഷത്തെ സ്റ്റേറ്റ്‌മെന്റ് റിപ്പോര്‍ട്ടബ്ള്‍ അക്കൗണ്ട് (എസ്‌ആര്‍എ) സമര്‍പ്പിക്കാനും ജൂണ്‍ 30 വരെ സാവകാശം ഉണ്ട്.


2020-21 സാമ്ബത്തിക വര്‍ഷത്തിലെഅവസാന പാദത്തിലെ 'സ്റ്റേറ്റ്‌മെന്റ് ഓഫ് ഡിഡക്ഷന്‍ ഓഫ് ടാക്‌സ്' മെയ് 31 വരെ സമര്‍പ്പിക്കാന്‍ കവിഞ്ഞിരുന്നുള്ളു. ഇതും ജൂണ്‍ 30, 2021 ആക്കി നീട്ടിയിട്ടുണ്ട്. വ്യക്തികള്‍ക്കായി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള സമയപരിധി 2021 സെപ്റ്റംബര്‍ 30 വരെ രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ നീട്ടി.


മെയ് മാസത്തിലെ ടിഡിഎസ്/ ടിസിഎസ് ബുക്ക് അഡ്ജസ്റ്റ്‌മെന്റ് ഫോം 24 ജി ജൂണ്‍ 15 എന്നുള്ളത് ജൂണ്‍ 30 വരെ നീട്ടി. ടാക്‌സ് ഓഡിറ്റ്, ഫോം 67 എന്നിവ സമര്‍പ്പiക്കുന്നത് സെപ്റ്റംബര്‍ 30 എന്നതില്‍ നിന്നും ഒക്‌റ്റോബര്‍ 31 ലേക്കും നീട്ടിയിട്ടുണ്ട്