വാക്സിൻ നിര്‍മ്മാണ കമ്പനിയില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ്; നിര്‍മ്മാണം തുടരുമെന്ന് ഭാരത് ബയോടെക്ക് :-


കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്‍റ് മാനേജിംഗ് ഡയറക്‌ടര്‍ സുചിത്രയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കൊവാക്‌സിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭവം ,